എൻ എസ് എസ് 2023 ഓ​ഗസ്റ്റ് 6ന് അടിയന്തര പ്രതിനിധി സഭ ചേരുന്നു: മിത്ത് വിവാദത്തിലെ സർക്കാർ നിലപാട് അറിയണമെന്ന് എൻഎസ്എസ്

തിരുവനന്തപുരം: ‘മിത്ത്’ വിവാദത്തിൽ തുടർ പ്രക്ഷോഭത്തിന് എൻ എസ് എസ്. 2023 ഓ​ഗസ്റ്റ് 6ന് അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേരും. തുടർ സമര രീതികൾ നേതൃയോഗങ്ങളിൽ തീരുമാനിക്കും. ക‍ഴിഞ്ഞ ദിവസം സംഘപരിവാർ നേതാക്കൾ എൻ എസ് എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കണ്ടിരുന്നു. എം വി ഗോവിന്ദൻ നിലപാടിൽ നിന്ന് പിന്നോട്ട് പോയെങ്കിലും ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് എൻഎസ്എസ്.

എൻ എസ് എസിൻറെ നേതൃത്വത്തിൽ 2023 ഓ​ഗസ്റ്റ് 2 ബുധനാ‍ഴ്ച നടന്ന നാമജപ ഘോഷയാത്ര നഗരത്തിൽ യാത്രാക്ലേശം സൃഷ്ടിച്ചതിനെ തുടർന്ന് പൊലീസ് കേസ് എടുത്തിരുന്നു. പൊലീസിന്റെ അനുമതി ഇല്ലാതെയാണ് ഘോഷയാത്ര നടത്തിയത്. നിലവിൽ ഷംസീർ തിരുത്തിയാൽ മാത്രം പോരാ, സർക്കാർ ഉത്തരം പറയണമെന്നുമാണ് എൻഎസ്എസിന്റെ ആവശ്യം. മിത്ത് വിവാദത്തിലെ സർക്കാർ നിലപാട് അറിയണമെന്നാണ് എൻഎസ്എസ് ആവശ്യപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →