കൊച്ചി : ചെറായിയിലെ റിസോർട്ടിൽ മുംബൈ ഹൈക്കോടതി ജഡ്ജി എന്ന് പറഞ്ഞ് തട്ടിപ്പ് . മഹാരാഷ്ട്ര സ്വദേശി ഹിമാൻഷൂ മറോട്ടിയാണ് കാറിൽ ജഡ്ജിയുടെ ബോർഡും ബീക്കൺ ലൈറ്റും ഘടിപ്പിച്ച് റിസോർട്ടിലെത്തി മുറിയെടുത്തത്. 24 വയസുകാരനായ ഹിമാൻഷൂ മറോട്ടി റിസോർട്ടിൽ റൂമെടുത്ത ശേഷം പണം നൽകാതിരുന്നതോടെ പൊലീസിൽ പരാതിപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഇയാളെ മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹിമാൻഷൂ കൊച്ചിയിൽ ആദ്യമായാണ് എത്തുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. രണ്ട് ദിവസം മുൻപാണ് ഇയാൾ ചെറായിയിലെ റിസോർട്ടിലെത്തിയത്. ഇയാൾക്കൊപ്പം മറ്റ് രണ്ടുപേരും ഉണ്ടായിരുന്നു. ആൾമാറാട്ടത്തിനും പണം നൽകാതെ കടന്നുകളഞ്ഞതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

