പുനലൂർ താലൂക്ക് ആശുപത്രിയ്‌ക്കെതിരെ രോഗികളുടെ പരാതി.

പുനലൂർ : പുനലൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പ്പ് എടുത്ത കുട്ടികൾക്ക് ഉൾപ്പെടെ ദേഹാസ്വാസ്ഥ്യം. മരുന്ന് മാറി കുത്തിവച്ച മൂന്ന് കുട്ടികൾക്ക് ഉൾപ്പെടെ 11 പേർക്ക് അസ്വസ്ഥത അനുഭവപ്പെടാൻ കാരണമായെന്നാണ് പരാതി. എന്നാൽ മരുന്ന് മാറി കുത്തിവച്ചെന്ന ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.2023 ഓ​ഗസ്റ്റ് 4 ന് വൈകിട്ട് എടുത്ത കുത്തിവെയിപ്പിന് ശേഷമാണ് കുട്ടികൾ ഉൾപ്പടെയുള്ള പലർക്കും അസ്വസ്ഥത അനുഭവപ്പെട്ടത്. ചൊറിച്ചിൽ ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ട കുട്ടികളേയും മുതിർന്നവരേയും വിദ്ഗധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചിലരെ താലൂക്ക് ആശുപത്രിയിൽ തന്നെ നിരീക്ഷിച്ച് ചികിത്സ നൽകി വരികയാണ്.

ആന്റി ബയോട്ടിക്കുമായി മിക്‌സ് ചെയ്ത ഡിസ്റ്റിൽഡ് വാട്ടറിൽ നിന്നാകാം അണുബാധയുണ്ടായതെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക വി ശദീകരണം. ആരുടേയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →