ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയും വേര്‍പിരിഞ്ഞു

ടൊറന്റോ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയിറും 18 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് വേര്‍പിരിഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെ ജസ്റ്റിന്‍ ട്രൂഡോയാണ് ഇക്കാര്യം അറിയിച്ചത്. 51കാരനായ ജസ്റ്റിന്‍ ട്രൂഡോ ലോകത്തെ ശ്രദ്ധേയരായ ഭരണാധികാരികളില്‍ ഒരാളാണ്. 48കാരിയായ സോഫി മുന്‍ മോഡലും ടി.വി അവതാരകയുമാണ്.

2005ലാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് 15, 14, 9 വയസ്സ് വീതമുള്ള മൂന്ന് കുട്ടികളുണ്ട്. നിയമപരമായ വേര്‍പിരിയല്‍ കരാറില്‍ ഇരുവരും ഒപ്പുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സോഫിയും പ്രധാനമന്ത്രിയും കുട്ടികളെ സുരക്ഷിതത്വവും സ്‌നേഹവുമുള്ള അന്തരീക്ഷത്തില്‍ വളര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഓഫിസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →