എൻഎസ്എസിനോട് പരസ്യ ഏറ്റുമുട്ടൽ ഒഴിവാക്കും;

തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്‍റെ വിവാദ പരാമർശത്തിൽ തെറ്റില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുമ്പോഴും എൻഎസ്‌എസുമായി പരസ്യ ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിലാണ് സിപിഎം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന സാഹചര്യത്തിൽ ഒരു മത സാമുദായിക സംഘടനയെ ശത്രുപക്ഷത്തിന് നിർത്തേണ്ടതില്ലെന്ന നിലപാടാണ് സിപിഎമ്മിലുള്ളത്.

ശബരിമല വിഷയത്തിന് സമാനമായ സമരത്തിലേക്ക് നീങ്ങാനുള്ള എൻഎസ്എസ് തീരുമാനത്തെ അതീവ ജാഗ്രതയോടെയാണ് സിപിഎം നോക്കിക്കാണുന്നത്. വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി ഷംസീറും രംഗത്തെത്തിയിട്ടില്ല.

എന്നാൽ എൻഎസ്എസിനെ പൂർണമായും പിന്തുണച്ചും സിപിഎമ്മിനെയും ബിജെപിയെയും വിമർശിച്ചു മുന്നോട്ട് പോവാനാണ് കോൺഗ്രസ് തീരുമാനം. നിയമസഭാ സമ്മേളനം കൂടി ചേരാനിരിക്കെ സ്പീക്കർ തിരുത്തണം എന്ന് കൂടുതൽ ശക്തമായി കോൺഗ്രസ് ആവശ്യപ്പെടും. ബിജെപി അവസരം മുതലാക്കുമെന്ന് കണ്ടാണ് മൗനം വെടിഞ്ഞ് കോൺഗ്രസ് സ്പീക്കറെ തള്ളിപ്പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →