കൊച്ചി : ഫോണിൽ വിളിച്ചു വധഭീഷണി മുഴക്കിയതായി നടൻ സുരാജ് വെഞ്ഞാറമൂട്. സംഭവത്തിൽ കാക്കനാട് പൊലീസിൽ സുരാജ് പരാതി നൽകി. വാട്സാപ്പിലും ഭീഷണി സന്ദേശം അയയ്ക്കുന്നതായി പരാതിയിൽ പറയുന്നു.മണിപ്പുർ സംഭവത്തിൽ പ്രതികരിച്ച താൻ എന്തുകൊണ്ട് ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്നു ചോദിച്ചാണു സൈബർ ആക്രമണമെന്നാണു പരാതിയിലുള്ളത്.
മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ സുരാജ് ഫെയ്സ്ബുക്കിൽ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ‘‘മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ടു തല കുനിഞ്ഞുപോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ’’– ഇതായിരുന്നു ഫെയിസ്ബുക്കിൽ സുരാജ് പങ്കുവച്ച വരികൾ. …

