പോക്സോ കേസില്‍ ചാലിശ്ശേരിയിലെ ജ്വല്ലറി ഉടമ അറസ്റ്റില്‍

ചാലിശ്ശേരി:പോക്സോ കേസില്‍ ചാലിശ്ശേരിയിലെ ജ്വല്ലറി ഉടമയെ അറസ്റ്റുചെയ്തു.ചാലിശ്ശേരി സ്വദേശിയായ നിസാറിനെയാണ് (35) ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതി മറ്റൊരു വീട്ടില്‍ രാത്രി അതിക്രമിച്ച് കയറി മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ ഇടയില്‍ കയറിക്കിടക്കുകയായിരുന്നു. വീട്ടുകാർ ബഹളംവച്ചതോടെ ഓടിരക്ഷപ്പെടുകയും ചെയ്തു. ഈസമയം കുട്ടികളുടെ രക്ഷിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.വിവരമറിഞ്ഞ് ചാലിശ്ശേരി പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.അറസ്റ്റിലായ പ്രതിയെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →