മുംബൈ: മുംബൈ ട്രെയിൻ വെടിവയ്പ്പ് കേസിൽ ആരോപണവിധേയനായ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കോൺസ്റ്റബിൾ മാനസികനില തകരാറുള്ള ആളെന്ന് ആർപിഎഫ് ഇൻസ്പെക്ടർ ജനറൽ പ്രവീൺ സിൻഹ.
തിങ്കളാഴ്ച രാവിലെയാണ് ജയ്പൂർ-മുംബൈ എക്സ്പ്രസ് ട്രെയിനിനുള്ളിലുണ്ടായ വെടിവെയ്പ്പിൽ 4 പേർ കൊല്ലപ്പെട്ടത്. പുലർച്ചെ 5.30നാണ് സംഭവം നടന്നത്.
ശേഷം പ്രതിയായ ആർപിഎഫ് കോൺസ്റ്റബിൾ ചന്ദൻ കുമാർ രക്ഷപെടാൻ ശ്രമിച്ചിരുന്നു. പക്ഷേ യാത്രക്കാർ ചേർന്ന് കീഴ്പ്പെത്തുകയായിരുന്നു. കൊല്ലപെട്ട നാലുപേരിൽ എഎസ്ഐ ടിക്കാറാം മീണയും ഉൾപ്പെടുന്നു. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നതനുസരിച്ച് ചന്ദൻ കുമാർ മുൻകോപക്കാരനും ഇടക്ക് പലരുമായും തർക്കത്തിൽ ഏർപ്പെടുന്ന വ്യക്തിയുമായിരുന്നു.
മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ആർപിഎഫ് ഇൻസ്പെക്ടർ ജനറൽ പ്രവീൺ സിൻഹ പറഞ്ഞു, “മാനസിക നില ശരിയല്ല ചില സമയത്ത്, ചില സമയത്ത് മുൻ കോപക്കാരനും ആണ് അയാൾ. അതിനെ തുടർന്നാണ് ഇത് നടന്നത്. അല്ലാതെ ഒരു തർക്കവും ഉണ്ടായില്ല, ദേഷ്യം വന്നപ്പോൾ നിയന്ത്രിക്കാൻ കഴിയാതെ തൻ്റെ സീനിയറിനെ വെടിവച്ചു, പിന്നെ ബാക്കി കണ്ടുനിന്നവരേയും”.
12 വർഷത്തിലേറെയായി സർവ്വീസിലുള്ള ആളാണ് ചന്ദൻ കുമാർ. അതേസമയം മരിച്ച ആർപിഎഫ് എഎസ്ഐ ടിക്കാ റാമിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

