സമസ്തയുടെ നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും കൂടിക്കാഴ്ച നടത്തി. സിഐസി തർക്കം, സിപിഐഎം സെമിനാറിലെ സമസ്ത സാനിധ്യം എന്നിവ ഉൾപ്പടെ നിർണായക യോഗത്തിൽ ചർച്ചയായി. മലപ്പുറം കൊണ്ടോട്ടിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് സമസ്ത, ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. സിഐസി -സമസ്ത തർക്കം പിന്നീട് മുസ്ലീംലീഗ്- സമസ്ത തർക്കമായി മാറിയ പശ്ചാത്തലത്തിലാണ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്.
അനാരോഗ്യകരമായ ചർച്ചകളോ പ്രസ്താവനകളോ പ്രസംഗങ്ങളോ ആരിൽ നിന്നും ഉണ്ടാവരുതെന്ന് നേതാക്കൾ തമ്മിൽ ധാരണയായി. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഉടൻ തന്നെ സമസ്ത- ലീഗ് നേതാക്കൾ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

