അടിമാലി : ഇടുക്കി അടിമാലിയിൽ സഹോദര പുത്രന്റെ വെട്ടേറ്റ വയോധികൻ മരിച്ചു. പനംകുട്ടി ഇഞ്ചത്തൊട്ടി മേലേപ്പറമ്പിൽ മാത്യു ഔസേഫ് ആണ് മരിച്ചത്. കഴുത്തിൽ വെട്ടേറ്റത്തിനെ തുടർന്ന് ഗുരുതരമായ പരിക്കുകളുമായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. 2023 ജൂലൈ 28 വെള്ളിയാഴ്ചയാണ് മാത്യുവിന് വെട്ടേറ്റത്.
തന്റെ തോട്ടത്തിൽ നിന്ന് ജാതിക്ക മോഷ്ടിച്ചുവെന്ന് പൊലീസിൽ പരാതിപ്പെട്ടതാണ് കൊലപാതകത്തിന് കാരണം. മാത്യുവിന്റെ സഹോദര പുത്രൻ മലയംപറമ്പിൽ ഷൈജു ആണ് പ്രതി. പ്രതി ഷൈജുവിനെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്.

