മകൻ ജീവനൊടുക്കിയതിനു പിന്നാലെ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അമ്മയും മരിച്ചു

പാമ്പനാർ: ∙ മകൻ ജീവനൊടുക്കിയതിനു പിന്നാലെ അമ്മയും മരിച്ചു. കല്ലാർ പുതുവൽ പുത്തൻപറമ്പിൽ വീട്ടിൽ പി.എൽ റോയി (51) 2023 ജൂലൈ 30 ന് പുലർച്ചെയാണു വീട്ടിൽ തൂങ്ങി മരിച്ചത്. റോയിയുടെ വേർപാടിനു പിന്നാലെ 30 ന് പകൽ പന്ത്രണ്ടോടെ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് മാതാവ് കുട്ടിയമ്മയും (82) മരിച്ചു.

രണ്ടുപേരുടെയും സംസ്കാരം 2023 ജൂലൈ 31 തിങ്കളാഴ്ച 2നു പാമ്പനാർ സിഎസ്ഐ സെന്റ് ജയിംസ് പള്ളിയിൽ. കുട്ടിയമ്മയുടെ ഭർത്താവ്: പരേതനായ ലാസർ. മറ്റു മക്കൾ: മോളി, ജോളി, തോമസ്, ജയ. മരുമക്കൾ: ഗോപാലൻ,കുഞ്ഞുമോൻ, കുഞ്ഞുമോൾ, അപ്പു, ഷൈല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →