ആലുവയിൽ പെൺകുട്ടി കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണം: ആഭ്യന്തര വകുപ്പിനെ പ്രശംസിച്ച് സിപിഎം

തളിപ്പറമ്പ്: ആലുവയിൽ 5 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിലുയരുന്ന വിമർശനങ്ങളിൽ പൊലീസിന് പിന്തുണ അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേസിലെ പ്രതിയെ നിമിഷ നേരം കൊണ്ട് പിടികൂടുകയും സംഭവത്തിന്‍റെ ചുരുളഴിക്കുകയും ചെയ്ത സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

പെൺകുട്ടിയുടെ സംസ്ക്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ എത്താൻ വൈകിയെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷത്തിന് വേറെയൊരു പണിയുമില്ലാത്തതുകൊണ്ടാണ്ടാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നത്. ചരിത്രത്തിൽ തന്നെ അപൂർവമായാണ് ഇത്ര വേഗം പ്രതിയെ പിടികൂടിയതെന്നും ഗോവിന്ദൻ പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →