ഗുജറാത്തിലെ അഹമ്മദാബാദില്‍ 10 നിലയുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ തീപിടിത്തം. ഗുജറാത്തിലെ സാഹിബോഗിലുള്ള രാജസ്ഥാന്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.30 ഓടെയാണ് തിപിടുത്തമുണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയിലാണ് ആദ്യം തീ പിടിച്ചത്. തീ പടർന്നതിനെ തുടർന്ന് 125 ലധികം രോഗികളെ ഒഴിപ്പിച്ചു . എന്നാൽ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.
ആശുപത്രി നവീകരണത്തിന്റെ ഭാഗമായി പല സാധനങ്ങളും കെട്ടിടത്തിന്റെ ഏറ്റവും താഴെയുള്ള നിലയിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെയാണ് തീപിടിത്തമുണ്ടായത്. ഈ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ആളുകളുടെ ശ്രദ്ധയിൽ പ്പെടുകയും തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. എന്നാൽ തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ചാരിറ്റബിൾ ട്രസ്റ്റ് ആണ് ആശുപത്രി നടത്തുന്നത്.