ധിയാന: ആരോഗ്യപ്രശ്ങ്ങളെ തുടര്‍ന്ന് ലുധിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പഞ്ചാബി ഗായകന്‍ സുരീന്ദര്‍ ഷിന്‍ഡ (64) അന്തരിച്ചു.
ഫേസ്ബുക്കിൽ പിതാവിന്റെ ഔദ്യോഗിക പേജില്‍ നിന്ന് ലൈവിലെത്തിയ നടന്‍ മനീന്ദര്‍ ഷിന്‍ഡയാണ് പിതാവ് ആശുപത്രിയിലായ വിവരം പുറം ലോകത്തെ അറിയിച്ചത്. ഇത് കഴിഞ്ഞ് 20-ാം ദിവസമാണ് സിരീന്ദറിന്റെ അന്ത്യം.
പഞ്ചാബിലെ ലുധിയാന ജില്ലയിലെ ചോട്ടി അയാലി ഗ്രാമത്തില്‍ രാംഘരിയ സിഖ് കുടുംബത്തില്‍ 1953 മേയ് 20 ന് സുരീന്ദര്‍ പാല്‍ ധമ്മി എന്ന പേരിലാണ് സുരീന്ദര്‍ ഷിന്‍ഡ ജനിച്ചത്.ഗായകന്റെ നിര്യാണത്തില്‍ രാഷ്‌ട്രീയ-സാംസ്‌കാരിക പ്രമുഖരും ഗായകരും അനുശോചനം അറിയിച്ചിട്ടുണ്ട്.
തന്റെ കരിയറില്‍, സുരീന്ദര്‍ ഷിന്‍ഡ എല്ലാ പ്രായത്തിലുമുള്ള ശ്രോതാക്കള്‍ക്ക് പ്രിയമേറിയ നിരവധി ഗാനങ്ങള്‍ ശബ്ദം നല്‍കിയിരുന്നു. മെലഡിയിലൂടെ ആരാധകരുടെ മനംകവര്‍ന്ന ഗായകന് നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. പ്രശസ്ത ഗാനങ്ങളായ ‘ജട്ട് ജിയോന മോര്‍ഹ്,’ ‘പുട്ട് ജട്ടന്‍ ദേ,’ ‘ട്രക്ക് ബില്ലിയ,’ ‘ബല്‍ബിരോ ഭാഭി,’, ‘കഹേര്‍ സിംഗ് ദി മൗത്ത്’ എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രിയ ഗാനങ്ങള്‍