തൃശൂരിൽ വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ ചെറുമകൻ അറസ്റ്റിൽ

തൃശൂർ: വടക്കേക്കാട് വൃദ്ധദമ്പതികളെ വെട്ടിക്കൊന്ന ചെറുമകൻ അറസ്റ്റിൽ. വടക്കേക്കാട് സ്വദേശി അബ്ദുള്ളയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ആഗ്മലിനെ 2023 ജൂലൈ 24 ന് ഉച്ചയോടെ പൊലീസ് പിടികൂടുകയായിരുന്നു. വടക്കേക്കാട് വൈലത്തൂരിൽ 2023 ജൂലൈ 23 ന് രാത്രിയാണ് സംഭവം. 75 വയസുള്ള അബ്ദുള്ളയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്.

ഇവരുടെ ചെറുമകനായ മുന്നയെന്ന് വിളിപ്പേരുള്ള ആഗ്മലാണ് കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ മകളുടെ വിവാഹ മോചനത്തിന് ശേഷം ചെറുമകൻ ദീർഘകാലമായി ഇവരോടൊപ്പമായിരുന്നു താമസിച്ചു പോന്നിരുന്നത്. ആഗ്മൽ ലഹരിക്ക് അടിമയായിരുന്നതായി ആരോപണമുണ്ട്.

തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കഴിഞ്ഞ ദിവസമാണ് ആഗ്മലിനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. ആഗ്മലിന്റെ മാതാപിതാക്കൾ വേറെ വിവാഹം കഴിച്ച് ജീവിക്കുകയാണ്. പുലർച്ചെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് അബ്ദുല്ലക്കുട്ടിയും ജമീലയും കൊല്ലപ്പെട്ട വിവരം ആദ്യമറിഞ്ഞത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ആഗ്മലിനെ ജൂലൈ 24ന് ഉച്ചയോടെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →