വാഹന മോഷ്ടാക്കൾ കൊച്ചിയിൽ പിടിയിൽ.

കൊച്ചി: പൊലീസിൻ്റെ രാത്രികാല പട്രോളിംഗിനിടെ വാഹന മോഷ്ടാക്കൾ പിടിയിൽ. കൊല്ലം ചെറുവക്കൽ ആർ എസ് ഭവനിൽ രാധകൃഷ്ണൻ്റെ മകൻ ശ്രീരാജ് (23), കൊല്ലം വെങ്ങൂർ ചെങ്ങോട് പുത്തൻവീട്ടിൽ അനിയുടെ മകൻ എബിൻ (25) എന്നിവരാണ് പിടിയിലായത്. 2023 ജൂലൈ 22 ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.

എളമക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ സനീഷ് എസ് ആറിന്റെ നേതൃത്വത്തിൽ എസ് ഐ ഫൈസൽ, സി പി ഒ നഹാസ് എന്നിവർ എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംങ് നടത്തുന്നതിനിടയിൽ ഇടപ്പള്ളി കാർത്തിക ബാറിന് സമീപം സംശയസാഹചര്യത്തിൽ കണ്ട യുവാക്കളെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →