ഛത്തിസ്ഗഡിലെ കൽക്കരി കുംഭകോണക്കേസ്: ഐഎഎസ് ഉദ്യോഗസ്ഥ അറസ്റ്റിൽകേസിൽ അറസ്റ്റിലാവുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥയാണ് രാണു

റായ്പുർ: ഛത്തിസ്ഗഡിലെ കൽക്കരി ലെവി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. ഐഎഎസ് ഉദ്യാഗസ്ഥ രാണു സാഹുവിനെ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനായി ഇഡിക്കു കൈമാറി. 14 ദിവസത്തെ കസ്റ്റഡി കാലാവധിയായിരുന്നു ഇഡി ആവശ്യപ്പെട്ടത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാണുവിന്‍റെ പങ്ക് നേരത്തെ വെളിപ്പെട്ടിരുന്നു. രാണുവിന്‍റെ വീട്ടിലും മറ്റു കേന്ദ്രങ്ങളിലും റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലാവുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥയാണ് രാണു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →