ഇംഫാല്‍: തങ്ങളുടെ നഗ്‌ന ദൃശ്യങ്ങളുടെ വീഡിയോ പ്രചരിച്ചത് താനോ തന്റെ കുടുംബമോ നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് ഇരകളിലൊരാള്‍. യുവതിയുടെ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. മണിപ്പൂരിലെ ഈ ഭാഗത്ത് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെന്നതാണ് ഇതിന് കാരണമെന്നും അവര്‍ വ്യക്തമാക്കി. വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി സ്വീകരിക്കാന്‍ സര്‍ക്കാരും പോലീസും നിര്‍ബന്ധിതരായത്. എഫ് ഐ ആര്‍ ഫയല്‍ ചെയ്ത് രണ്ട് മാസത്തിനു ശേഷമാണ് അധികൃതരുടെ ഇടപെടല്‍. അക്രമി സംഘത്തില്‍ ധാരാളം പേരുണ്ടായിരുന്നുവെന്നും അവരില്‍ ചിലരെ കണ്ടാല്‍ തിരിച്ചറിയാമെന്നും ഒരാള്‍ തന്റെ സഹോദരന്റെ സ്നേഹിതനാണെന്നും യുവതി വെളിപ്പെടുത്തി.
വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായതും സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിക്കുകയും ചെയ്തത്. അക്രമം ആസൂത്രണം ചെയ്തവരെ ഉള്‍പ്പെടെ പിടികൂടുന്നതിനായി തിരച്ചില്‍ നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
നഗ്‌ന ദൃശ്യങ്ങളുടെ വീഡിയോ പ്രചരിച്ചത് അറിഞ്ഞില്ലെന്ന് മണിപ്പൂര്‍ ഇര
