അധിക്ഷേപ പരാമർശം: വിനായകനെതിരേ കേസെടുക്കരുതെന്ന് ചാണ്ടി ഉമ്മന്‍”എന്തുതന്നെ പറഞ്ഞാലും ജനങ്ങൾക്ക് അദ്ദേഹത്തെ അറിയാം”

കോട്ടയം: ഉമ്മന്‍ ചാണ്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് നടൻ വിനായകനെതിരേ കേസെടുക്കരുതെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്‍.

വിനായകന്‍റെ പാരാമർശം ശ്രദ്ധയിൽപ്പെട്ടിടില്ല. എന്തുതന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻ ചാണ്ടിയെ അറിയാം. ഒരുവിധ നടപടിയും വിനായകനെതിരേ ഉണ്ടാകരുത്.

അദ്ദേഹമുണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു. സംഭവത്തിൽ വിനായകനെതിരേ കേസ് എടുക്കരുതെന്ന് അപേക്ഷിക്കുന്നതായും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →