‘കെഎസ്ആർടിസി എംഡി സ്ഥാനത്തു നിന്ന് തന്നെ മാറ്റണം’ കെഎസ്ആർടിസിക്ക് പ്രത്യേകം എംഡിയെ നിയോഗിക്കുന്നതാകും ഉചിതമെന്ന് ബിജു പ്രഭാകർ .

തിരുവനന്തപുരം: കെഎസ്ആർടിസി എം ഡി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിയെ കണ്ട് ആവശ്യപ്പെട്ടു. കെഎസ്ആർടിസി പ്രത്യേകം എംഡിയെ നിയോഗിക്കുന്നതാകും ഉചിതമെന്ന് ബിജു പ്രഭാകർ പറഞ്ഞു. 2023 ജൂലൈ 20 ന് ഹൈക്കോടതിയിലെ കേസ് പരിഗണിച്ച ശേഷം തീരുമാനമുണ്ടാകും. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചി വീട്ടിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തിയതിന് പിന്നാലെയാണ് എംഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി അദ്ദേഹം സർക്കാരിന് മുന്നിലേക്ക് എത്തിയത്.

സിഎംഡിയുടെ രാജിസന്നദ്ധത അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു.അങ്ങനെയൊരു കാര്യം സി എം ഡി സംസാരിച്ചിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച പണം കൃത്യമായി നൽകിയാൽ തന്നെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആർടിസിയിലെ പ്രതിസന്ധി സമ്മതിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി.ബുദ്ധിമുട്ടിലൂടെയും പ്രതിസന്ധിയിലൂടെയും തന്നെയാണ് കടന്ന് പോവുന്നത്.സിഎംഡിയുടെ പ്രതികരണം ശ്രദ്ധയിൽ പെട്ടിട്ടില്ല.സിഎംഡിയുടെ അവധി ആവശ്യം ഔദ്യോഗികമായ വിഷയമാണ്. ഇത് സർക്കാരിൻറെ ശ്രദ്ധയിൽ വന്നിട്ടില്ല.ശമ്പളം നൽകാൻ വൈകിയത് സാങ്കേതിക കാരണങ്ങൾ കൊണ്ടാണ്.ആദ്യ ഘട്ടം കൊടുത്തു തുടങ്ങിയെന്നും മന്ത്രി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →