ഡല്‍ഹിയില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. മുകുന്ദ്പൂരിലാണ് ദുരന്തമുണ്ടായത്. 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികള്‍ മുങ്ങുന്നതു കണ്ട് ഒരു പോലീസ് കോണ്‍സ്റ്റബിള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
കനത്ത മഴയില്‍ ഡല്‍ഹിയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. രാജ്ഘട്ട് മുങ്ങിയ സ്ഥിതിയിലാണ്. സ്ഥിതിഗതികള്‍ പരിശോധിച്ചു വരികയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം