കോട്ടയം: ഏകീകൃത സിവിൽ കോഡ് സർക്കാരിന്‍റെ അടിയന്തര പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പാർലമെന്‍റ് വർഷക്കാല സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതി ഉൾപ്പെടെ നടപ്പാക്കാൻ നിർദേശിച്ചിട്ടും രാഷ്ട്രീയപ്രീണനം മൂലം സിവിൽ കോഡ് നടക്കാൻ സാധിച്ചില്ലെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.
ഏക സിവിൽകോഡ് അടിയന്തര പരിഗണനയിലില്ല, കേരളത്തിൽ മത്സരിക്കാൻ താൽപര്യമുണ്ട്; രാജീവ് ചന്ദ്രശേഖർ
സുപ്രീം കോടതി ഉൾപ്പെടെ നടപ്പാക്കാൻ നിർദേശിച്ചിട്ടും രാഷ്ട്രീയപ്രീണനം മൂലം സിവിൽ കോഡ് നടക്കാൻ സാധിച്ചില്ലെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്
കോട്ടയം: ഏകീകൃത സിവിൽ കോഡ് സർക്കാരിന്‍റെ അടിയന്തര പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പാർലമെന്‍റ് വർഷക്കാല സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതി ഉൾപ്പെടെ നടപ്പാക്കാൻ നിർദേശിച്ചിട്ടും രാഷ്ട്രീയപ്രീണനം മൂലം സിവിൽ കോഡ് നടക്കാൻ സാധിച്ചില്ലെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. നിയമം എപ്പോൾ നടപ്പാക്കുമെന്നോ ഒന്നും തന്നെ പ്രധാനമന്ത്രി പറഞ്ഞിട്ടില്ലെന്നും ആവശ്യമില്ലാത്ത പ്രതിഷേധങ്ങളാണ് നടക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.
അതേ സമയം, പാർട്ടി അനുമതി നൽകിയാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ബാലഗോകുലം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.