ലോക്സഭാ തിരഞ്ഞെടുപ്പ്: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നേതാക്കളുടെ യോഗം വിളിച്ച് ബിജെപി

ഹൈദരാബാദ്: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നേതാക്കളുടെ യോഗം വിളിച്ച് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യോഗം.ഹൈദരാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗം ജെ പി നദ്ദയുടെ അധ്യക്ഷതയിലാണ് ചേരുക. 11 സംസ്ഥാനങ്ങളിലെ നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കും.
പാര്‍ട്ടിയുടെ 11 സംസ്ഥാന ഘടകങ്ങളിലെയും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍, ദുര്‍ബല മേഖലകള്‍ തിരിച്ചറിഞ്ഞ് മറികടക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാകും. കേരളത്തിലെയും തമിഴ്നാട്ടിലെയും മറ്റും നേതൃമാറ്റ ചര്‍ച്ചകളും യോഗത്തിലുണ്ടായേക്കും.
ദക്ഷിണേന്ത്യയില്‍ ഭരണമുണ്ടായിരുന്ന കര്‍ണാടക കൂടി കൈവിട്ടത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു. കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തിയ 2019ലെ തിരഞ്ഞെടുപ്പിലും ദക്ഷിണേന്ത്യയെ ഒപ്പം നിര്‍ത്താന്‍ ബി ജെ പിക്കു കഴിഞ്ഞിരുന്നില്ല. ദക്ഷിണേന്ത്യയിലെ 129 ലോക്സഭാ സീറ്റുകളില്‍ 28 എണ്ണത്തില്‍ മാത്രമാണ് പാര്‍ട്ടിക്ക് വിജയിക്കാനായത്. മണിപ്പൂരില്‍ നിലവില്‍ നടക്കുന്ന സംഘര്‍ഷവും പാര്‍ട്ടിക്ക് ക്ഷീണമായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →