മെക്‌സിക്കോ ഉൾക്കടലിൽ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

മെക്‌സിക്കോ: മെക്‌സിക്കോ ഉൾക്കടലിന്റെ തെക്കേ അറ്റത്ത് മെക്‌സിക്കൻ സ്‌റ്റേറ്റ് ഓയിൽ കമ്പനിയായ പെമെക്‌സ് നടത്തുന്ന ഉൾക്കടൽ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. 07/07/23 വെള്ളിയാഴ്ച പുലർച്ചെ (പ്രാദേശിക സമയം) ഉണ്ടായ തീപിടുത്തത്തിൽ രണ്ട് തൊഴിലാളികൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. പെട്രോളിയവും പ്രകൃതിവാതകവും വേർതിരിച്ചെടുക്കാനും സംസ്‌കരിക്കാനും സൗകര്യങ്ങളുള്ള ഓയിൽ പ്ലാറ്റ്‌ഫോമിലാണ് തീപിടിത്തമുണ്ടായത്. 

തീപിടിത്തത്തിൽ വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കമ്പനിയുടെ കാന്ററെൽ ഫീൽഡിലാണ് പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്, ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ഉൽപ്പാദനക്ഷമതയുള്ള കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇത്. നൊഹോച്ച്-എ പ്ലാറ്റ്‌ഫോമിൽ ആരംഭിച്ച തീപിടിത്തം പിന്നീട് കംപ്രഷൻ പ്ലാറ്റ്‌ഫോമിലേക്ക് പടരുകയായിരുന്നു. തീപിടിത്തത്തിൽ ആറ് പേർക്ക് പരിക്കേറ്റതായി പെമെക്‌സ് പറഞ്ഞു.

തീപിടിത്തം എണ്ണ ഉൽപാദനത്തെ കാര്യമായ രീതിയിൽ ബാധിച്ചതായി കമ്പനി അറിയിച്ചു. ഔട്ട്‌പുട്ടിലെ ആഘാതത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പെമെക്‌സ് പറഞ്ഞിട്ടില്ല. പൈപ്പ് ലൈനുകളും ഇന്റർകണക്ഷനുകളും പുനഃസ്ഥാപിക്കുന്നതിനും ,മറ്റ് സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനുമുള്ള കാര്യങ്ങൾ സാങ്കേതിക വിദഗ്ധർ പഠിച്ചുകൊണ്ടിരിക്കുകയാണ്, കമ്പനി ട്വീറ്റ് ചെയ്തു. 

വിശാലമായ പ്ലാറ്റ്‌ഫോമിൽ ജോലി ചെയ്യുന്ന 328 പേരിൽ 321 പേരെ വിജയകരമായി ഒഴിപ്പിച്ചതായി വെള്ളിയാഴ്ച രാവിലെ പെമെക്‌സ് പ്രസ്താവന സൂചിപ്പിക്കുന്നു. കഴിഞ്ഞ ദശകത്തിൽ, കാന്ററെൽ അതിന്റെ ക്രൂഡ് ഔട്ട്പുട്ട് ഗണ്യമായി കുറഞ്ഞു. എന്നാൽ കമ്പനിയുടെ കണക്കുകൾ പ്രകാരം പ്രതിദിനം 170,000 ബാരലിൻ ഉത്പാദനം ഇപ്പോഴുമുണ്ട്. മെക്സിക്കൻ എണ്ണ ഉൽപ്പാദനത്തിന്റെ ഭൂരിഭാഗവും തെക്കൻ ഗൾഫിലെ കാംപെഷെ ഉൾക്കടലിനു ചുറ്റുമുള്ള ആഴം കുറഞ്ഞ ജലാശയങ്ങളിൽ നിന്നാണ് വരുന്നത്, സമീപ വർഷങ്ങളിൽ പെമെക്‌സിന് നിരവധി വ്യാവസായിക അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →