ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ടിഎസ്ആർടിസി) ബസ് ഒടുന്നതിനിടെ തീപിടിച്ച് 45 യാത്രക്കാർ അത്ഭുതകമായി രക്ഷപ്പെട്ടു. ഹൈദരാബാദിൽ നിന്ന് ഗുണ്ടൂരിലേക്ക് പോവുകയായിരുന്ന ബസാണ് വ്യാഴാഴ്ച രാത്രി ഹൈദരാബാദ് ഔട്ടർ റിങ് റോഡിന് സമീപത്തായി തീപിടിച്ചത്. ആർക്കും പരിക്കില്ലെന്നാണ് വിവരം. സംഭവത്തിന്‍റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
45 യാത്രക്കാരുമായി പോകുന്ന ബസിലെ ഡ്രൈവർ തന്റെ റിയർ വ്യൂ മിററിലൂടെ ബസിന്‍റെ പുറകുവശത്തു നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടനെ തന്നെ ബസ് നിർത്തി യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനാവിഭാഗം തീയണച്ചു. എന്നാൽ തീപിടിത്തത്തിൽ ബസ് പൂർണമായും കത്തിനശിച്ചു.
എയർ കണ്ടീഷണറിൽ നിന്നും തീ പടർന്നതാണെന്നാണ് പ്രഥാമിക നിഗമനം. തീപിടിത്തം സംബന്ധിച്ച് അധികൃതർ അന്വേഷണം നടത്തിവരികയാണ്.

