മുംബൈ: അജിത് പവാറിനെ വിമത എന്‍ സി പിയുടെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു. 06/07/23 വ്യാഴാഴ്ച ചേര്‍ന്ന വിമത പക്ഷത്തിന്റെ യോഗത്തിലാണ് അജിത് പവാറിനെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. യോഗത്തില്‍ അജിത് പവാറിനെ പിന്തുണക്കുന്ന 31 എം എല്‍ എമാര്‍ പങ്കെടുത്തു. എന്നാല്‍, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 36 എം എല്‍ എമാര്‍ വേണം. യോഗത്തിനെത്തിയെങ്കിലും കുറച്ചുപേര്‍ കൂടി തങ്ങളോടൊപ്പമുണ്ടെന്നാണ് അജിത് പവാര്‍ പക്ഷം അവകാശപ്പെട്ടു. പാര്‍ട്ടിയുടെ ചിഹ്നവും പേരും തങ്ങള്‍ക്കു വേണമെന്ന് ആവശ്യപ്പെട്ട് അജിത് പവാര്‍ പക്ഷം തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയിട്ടുണ്ട്. ഇതിനെതിരെ ശരത് പവാര്‍ പക്ഷം തടസ്സഹരജിയും സമര്‍പ്പിച്ചിട്ടുണ്ട്.



