മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു: 2 പേരെ കാണാതായി, തിരച്ചിൽ കുതിരപ്പുഴയിലാണ് ഇവരെ കാണാതായത്

മലപ്പുറം: ശക്തമായമഴയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ മൂന്നു കുട്ടികളും രണ്ട് സ്ത്രീകളുമാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ മൂന്നുപേരെ രക്ഷപ്പെടുത്തി. രണ്ടു പേരെ കാണാതായി. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.

05/07/23 ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായെത്തിയതായിരുന്നു കുടുംബം. ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടിരുന്നു. പിന്നാലെ വിവരം നാട്ടുകാരെ അറിയിച്ചതിനെ തുടർന്ന് മൂന്നു കീലോ മീറ്റർ അകലെ നിന്ന് രണ്ടു സ്ത്രീകളെ കണ്ടെത്തുകയായിരുന്നു. കുതിരപ്പുഴയിലാണ് ഇവരെ കാണാതായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →