പയ്യോളി: കനത്ത മഴയിൽ ദേശീയപാതയിൽ ബസ് ബ്രേക്ക് ഡൗണായതിനെ തുടർന്ന് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് പയ്യോളി ഹൈസ്ക്കൂളിന് സമീപം വെള്ളക്കെട്ടിൽ ബ്രേക്ക് ഡൗണാവുകയായിരുന്നു
വടകര-കോഴിക്കോട് റോഡിലാണ് സംഭവം. വെള്ളക്കെട്ടിൽ നിന്നും ബസ് മാറ്റാത്തതിനാൽ സർവീസ് റോഡ് വഴിയാണിപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. ഇതേ സ്ഥലത്ത് ഇന്നലെ കാർ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
പയ്യോളിയിൽ നടുറോഡിൽ വെള്ളക്കെട്ട്, ബസ് ബ്രേക്ക് ഡൗണായി; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്
വടകര-കോഴിക്കോട് റോഡിലാണ് സംഭവം.
