‘ക്യാമറയില്‍ പോലും പ്ലേ ചെയ്യാനാവില്ല’; ‘ബിബി’ ലിപ് ലോക്കില്‍ പ്രേക്ഷകരോട് ക്ഷമ ചോദിച്ച്‌ സല്‍മാന്‍ ഖാന്‍.

ലോകത്തെ പലഭാഷകളിലായി വിജയകരമായി പ്രക്ഷേപണം ചെയ്ത ബിഗ് ബ്രദര്‍ ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ഷോ ആദ്യമായി തുടങ്ങിയത്.ഒരു വീടിനുള്ളില്‍, ഒരു കൂട്ടം വ്യത്യസ്തരായ ആളുകള്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസം കഴിച്ചു കൂട്ടുകയാണ് ഈ ഷോയിൽ.
ഫോണോ മറ്റൊരു എന്റര്‍ടെയ്മെന്റ് ഉപാധികളോ ഇല്ലാതെ കാണുന്നവരെ തന്നെ വീണ്ടും വീണ്ടും ഇത്രയും ദിവസം കണ്ടുകൊണ്ടിരിക്കുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. ഇത്തരത്തില്‍ വ്യത്യസ്തരായവര്‍ക്കൊപ്പം ഒരു വീട്ടില്‍ 100 ദിവസം കഴിച്ചു കൂട്ടുന്നൊരാള്‍ വിജയി ആകും. അതും പ്രേക്ഷകരുടെ വോട്ടോടെ.

രണ്ടാഴ്ച മുൻപാണ് ഹിന്ദിയില്‍ ബിഗ് ബോസ് ഒടിടി ആരംഭിക്കുന്നത്. ടെലിവിഷന് വേണ്ടിയല്ലാതെ, ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോം മുന്നില്‍ കണ്ടുള്ള ബിഗ് ബോസ് ഒടിടിയുടെ ഹിന്ദിയിലെ രണ്ടാമത്തെ സീസണാണ് ഇത്.
12പേരെയാണ് അവതരാകൻ സല്‍മാൻ ഖാൻ വീടിനുള്ളിലേക്ക് പറഞ്ഞുവിട്ടത്. ഇതില്‍ രണ്ട് പേര്‍ എവിക്‌ട് ആയിരുന്നു. ജാദ് ഹാദിദ്, ആകാൻക്ഷ പുരി എന്നിവരുടെ ലിപ് ലോക്ക് ബിഗ് ബോസില്‍ വലിയ ചര്‍ച്ചയായിരുന്നു. വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഇപ്പോഴിതാ ഇതിന് സല്‍മാൻ ഖാൻ തന്നെ പ്രേക്ഷകരോട് മാപ്പ് പറഞ്ഞിരിക്കുകയാണ്.

കര്‍ശനമായ സെല്‍സര്‍ഷിപ്പ് ഒന്നുമില്ലെങ്കിലും ഒടിടി പ്ലാറ്റ്ഫോം ആയിട്ടും ജാദ് ഹാദിദിന്റെ ചില പ്രവര്‍ത്തികള്‍ ക്യാമറയില്‍ പോലും പ്ലേ ചെയ്യാൻ കഴിയില്ലെന്ന് സല്‍മാൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രെസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിങ്ങളുടെ സ്വന്തം സ്ഥലത്ത് വച്ചോ പരിചയമുള്ള സ്ത്രീകളോടോ ഇങ്ങനെ പെരുമാറുമായിരുന്നോ എന്ന് ജാദിനോട് സല്‍മാൻ ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →