ഭൂചലനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കളക്ടർ വി ആർ കൃഷ്ണതേജ

തൃശ്ശൂർ : തൃശൂരിൽ ഉണ്ടായ നേരിയ ഭൂചലനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കളക്ടർ വി ആർ കൃഷ്ണതേജ അറിയിച്ചു.നാഷണൽ സെന്റർ ഫോർ സീസ്മോളജി സംഭവം റിപ്പോർട്ട്‌ ചെയ്തിട്ടില്ല. സാമൂഹ്യമാധ്യമങ്ങളിലൂടെ അനാവശ്യ ഭീതിപരത്തുന്നത് ഒഴിവാക്കണമെന്നും കളക്ടർ പറഞ്ഞു.

ജില്ലയിൽ മ‍ഴ കനത്ത സാഹചാര്യത്തിൽ 2022ജലൈ 5 ബുധനാ‍ഴ്ച അവധി പ്രഖ്യാപിക്കുമ്പോ‍ഴാണ് തൃശൂർ കളക്ടർ വി.ആർ കൃഷ്ണതേജ കുട്ടികളെ ഉപദേശിച്ച് രംഗത്തെത്തിയത്. അവധിയാണെന്ന് കരുതി കുട്ടികളാരും തന്നെ മഴയത്ത് കളിക്കാനോ വെള്ളത്തിൽ ഇറങ്ങാനോ ഒന്നും നിക്കരുതെന്നും പുഴയിലൊക്കെ വെള്ളം കൂടുതലാണെന്നും കളക്ടർ കുട്ടികളെ ഉപദേശിച്ചു.അച്ഛനും അമ്മയും പറയുന്നത് കേട്ട് വീട്ടിൽ തന്നെ ഇരിക്കണം. മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുതെന്നും കളക്ടർ പറഞ്ഞു.

കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ കൃഷ്ണതേജ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

തൃശൂരിന് പുറമെ എറണാകുളം, കോട്ടയം, കാസർഗോഡ്, കണ്ണൂർ, ഇടുക്കി ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോഡ് ജില്ലയിൽ പ്രൊഫഷണൽ കൊളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല. കണ്ണൂർ സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →