ഏറ്റവും വില കുറഞ്ഞ ഫോൺ ജിയോഭാരത് അവതരിപ്പിച്ച് റിലയൻസ്

മുംബൈ: ഇന്റർനെറ്റ് ലഭ്യതയോടുകൂടി ഏറ്റവും വില കുറഞ്ഞ ഫോൺ അവതരിപ്പിച്ച് റിലയൻസ്. രണ്ടു റിച്ചാർജ് പ്ലാനുകളിലായി അവതരിപ്പിച്ചിരിക്കുന്ന ജിയോഭാരത് 999 രൂപയ്ക്കാണ് വിപണിയിലേക്കെത്തുന്നത്. ഹാൻഡ്‌സെറ്റ് വാങ്ങുന്നവർക്ക് 30 ശതമാനം കുറഞ്ഞ പ്രതിമാസ പ്ലാനും ഏഴുമടങ്ങ് കൂടുതൽ ലഭിക്കുന്നതായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

ജിയോഭാരത് സിം ലോക്ക് ആയതിനാൽ മറ്റ് സിമ്മുകൾ ഫോണിൽ ഉപയോഗിക്കാൻ കഴിയില്ല. രണ്ടു റിച്ചാർജ് പ്ലാനുകളിലായി എത്തുന്ന ഫോണിന്റെ അടിസ്ഥാന റിച്ചാർജ് പ്ലാൻ 123 രൂപയാണ്. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോൾ, 14ജിബി ഡാറ്റ എന്നിവയായിരിക്കും ലഭിക്കുക. വാർഷികപ്ലാനിനായി 1,234 രൂപയായിരിക്കും. ഇതിൽ 168 ജിബി ഡാറ്റയും വോയ്‌സ് കോളും ലഭിക്കും. ആദ്യത്തെ 10 ലക്ഷം ജിയോഭാരത് ഫോണുകൾക്കായുള്ള ബീറ്റ ട്രയൽ ജൂലൈ 7 മുതൽ ആരംഭിക്കും. 2ജി ഫോൺ ഇപ്പോഴും ഉപയോഗിക്കുന്ന ഇന്ത്യയിലെ 25 കോടി ജനങ്ങളെ ലക്ഷ്യമിട്ടാണ് ജിയോഭാരത് അവതരിപ്പിച്ചിരിക്കുന്നതെന്ന് റിലയൻസ് വ്യക്തമാക്കി.

“ലോകം 5 ജി വിപ്ലവത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ ഇന്റർനെറ്റിന്റെ അടിസ്ഥാന സവിശേഷതകളിലേക്ക് പ്രവേശിക്കാൻ കഴിയാതെ 2ജി യുഗത്തിൽ കുടുങ്ങിക്കിടക്കുന്ന 250 ദശലക്ഷം മൊബൈൽ ഫോൺ ഉപഭോക്താക്കൾ ഇന്ത്യയിലുണ്ട്” റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →