എംഡിഎംഎയും മാജിക് മഷ്‌റൂമും മരുന്നാക്കി ഓസ്ട്രേലിയ

സിഡ്നി: ഓസ്ട്രേലിയയിലെ സൈക്യാട്രിസ്റ്റുകളുടെ കുറിപ്പടിയില്‍ ലഹരിവസ്തുക്കളായ എഡിഎംഎയും മാജിക് മഷ്റൂമും ഇടംപിടിക്കും. വിട്ടുമാറാത്ത മാനസികാസ്വാസ്ഥ്യവും കടുത്ത വിഷാദവും ചികിത്സിക്കാനുളള മരുന്നായി ഇവ രണ്ടിനും അനുമതി നല്‍കുന്ന ആദ്യത്തെ രാജ്യമാണ് ഓസ്ട്രേലിയ.
സൈലോസൈബിന്‍ എന്ന സംയുക്തമടങ്ങിയ മാജിക് മഷ്റൂം വിഷാദരോഗത്തിനാണ്. എംഡിഎംഎ പോസ്റ്റ് ട്രോമെറ്റിക് സ്ട്രെസ് ഡിസോര്‍ഡറിനും. തെറപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്റെ അംഗീകൃത മരുന്നുപട്ടികയില്‍ ഇവ ജൂലൈ ഒന്നിനു കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →