രാജസ്ഥാനില്‍ ഇടിമിന്നലേറ്റ് നാല് മരണം

ജയ്പൂര്‍: രാജസ്ഥാനില്‍ ഉണ്ടായ ഇടിമിന്നലില്‍ നാല് പേര്‍ മരിച്ചു. കൂടാതെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാലി, ബാരന്‍, ചിത്തോര്‍ഗഡ് ജില്ലകളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് പോലീസ് പറഞ്ഞു. 26/06/23 തിങ്കളാഴ്ച ഉദയ്പൂര്‍, കോട്ട, ബിക്കാനീര്‍, ജയ്പൂര്‍ ജില്ലകളില്‍ കനത്ത മഴയായിരുന്നു. 27/06/23 ചൊവ്വാഴ്ച രാവിലെ വരെ അല്‍വാറിലെ കത്തുമറിലും രാജ്സമന്ദ് ജില്ലയിലെ ഖംനൗറിലും 10 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജുന്‍ജുനുവിന്റെ സൂരജ്ഗഢില്‍ 8 സെന്റീമീറ്റര്‍ മഴയും ചിറ്റോര്‍ഗഡിലെ ഭൈന്‍സ്രോദ്ഗഢ്, സിക്കാറിലെ അജിത്ഗഢ്, കോട്ട ജില്ലയിലെ കോട്ട, രാംഗഞ്ച് മാണ്ഡി എന്നിവിടങ്ങളില്‍ 7 സെന്റീമീറ്റര്‍ മഴയും രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് കൂട്ടിചേര്‍ത്തു. അല്‍വാറിലെ കോട്കാസിമില്‍ 6 സെന്റീമീറ്ററും ദൗസയിലെ ബസ്വാറില്‍ 6 സെന്റീമീറ്ററും മഴ ലഭിച്ചു. മറ്റ് പലയിടത്തും 1-5 സെന്റീമീറ്റര്‍ വരെ മഴ രേഖപ്പെടുത്തി. ഇടിമിന്നലേറ്റ് മരിച്ച നാലുപേരെയും നിംബഹെഡയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →