മലപ്പുറം: മേലാറ്റൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലീസ്. അന്തർ ജില്ലാ ക്വട്ടേഷൻ സംഘമാണ് മേലാറ്റൂർ പൊലീസിന്റെ പിടിയിലായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മേലാറ്റൂർ സ്വദേശിയെ ക്വട്ടേഷൻ സംഘം 2023 ജൂൺ 25 ഞായറാഴ്ച ഉച്ചയോടെ മേലാറ്റൂരിലെ വീടിന് മുമ്പിൽ നിന്നും ബലമായി വാഹനത്തിൽ കയറ്റി ഗൂഢല്ലൂരിലേക്ക് തട്ടിക്കൊണ്ടു പോവുകയായിരുന്നു. തൊടികപുലം പോരൂർ സ്വദേശികളായ നീലങ്ങാടൻ ജാഫർ, പുല്ലാണി പൂങ്കയിൽ ഷാ മസൂദ്, മുട്ടത്തിൽ ഉണ്ണി ജമാൽ, ആലപ്പുഴ തൃക്കന്നുപുഴ സ്വദേശികളായ നിർമൽ മാധവ്, അനീസ് വഹാബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മേലാറ്റൂർ സിഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വഴിക്കടവ് ചുരത്തിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ മലപ്പുറം, ആലപ്പുഴ ജില്ലകളിലെ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. പൂക്കോട്ടുംപാടം എസ് ഐ തോമസ്, ലിതീഷ്, സർജസ്, വിഷ്ണു, സുഭാഷ്, ചന്ദ്ര ദാസ്, സുരേന്ദ്ര ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാന്റ് ചെയ്തു. മേലാറ്റൂർ

