ചെന്നൈയില്‍ നിന്നും തട്ടിക്കൊണ്ടുപോയ യുവ ഗായകൻ ദേവാനന്ദിനെ കണ്ടെത്തി. പുതുക്കോട്ടയില്‍ നിന്നും കാര്‍ തടഞ്ഞു വെച്ചാണ് പൊലീസ് ദേവാനന്ദിനെ രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോകല്‍ നടത്തിയ പത്തംഗ സംഘത്തില്‍ ആറുപേര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
ലോക സംഗീത ദിനത്തിന്റെ ഭാഗമായി ചെന്നൈ നുംഗബാക്കത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് കത്തി ചൂണ്ടി കാട്ടി ഭീഷണിപ്പെടുത്തി ദേവാന്ദിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയത്.

