ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി സാറയുടെ മുൻ കാമുകനും ബാങ്ക് ജീവനക്കാരനുമായ ഡാനിഷ് കശ്യപിനെതിരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു . ജൂൺ 19 ന് ആണ് സാറാ ഖാറിലെ സ്വന്തം ഫ്ലാറ്റിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സാറ തന്‍റെ കാമുകന് അയച്ച സന്ദേശം പൊലീസ് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി, അതിൽ തന്‍റെ ജീവിതം അവസാനിപ്പിക്കുകയാണെന്ന് അയച്ചതായും പൊലീസ് അറിയിച്ചു. ഒപ്പം സുഹൃത്തിനെ താൻ ഇപ്പോഴും വളരെയധികം സ്നേഹിക്കുന്നുവെന്നും അയച്ചിട്ടുണ്ട്.
സാറയും കശ്യപും രണ്ട്, മൂന്നു വർഷത്തിലേറെയായി പ്രണയ ബന്ധത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും കേസ് അന്വേഷിക്കുന്ന ഖാർ പൊലീസിന്‍റെ എഫ്ഐആറിൽ പറയുന്നു. പക്ഷേ അവർ തമ്മിൽ പലപ്പോഴും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നു. ദമ്പതികളെപോലെ കഴിഞ്ഞിരുന്ന ഇവർ അടുത്തിടെയാണ് വേർപിരിഞ്ഞത്.ഇത് ആത്മഹത്യ ചെയ്യാനുള്ള തീരുമാനം എടുക്കാൻ ഉള്ള കാരണമായതായും പറയപ്പെടുന്നു.
ജൂൺ 19 ന്,കശ്യപ് അയച്ച സന്ദേശങ്ങളോട് പ്രതികരിക്കാതിരുന്നത് സാറയെ ആത്മഹത്യയ്ക്ക് കൂടുതൽ പ്രേരിപ്പിച്ചതായും പൊലീസ് കണക്കാക്കുന്നു. സാറയുടെ കൈത്തണ്ടയും മുറിച്ച നിലയിലാണ് കണ്ടെത്തിയത്. തുടക്കത്തിൽ, അപകട മരണ റിപ്പോർട്ട് ഫയൽ ചെയ്തു, മൃതദേഹം ആദ്യം പോസ്റ്റ്‌മോർട്ടത്തിനായി കൂപ്പർ ആശുപത്രിയിലേക്കും പിന്നീട് സ്വദേശത്തേക്കും കൊണ്ടുപോവുകയായിരുന്നു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 306 (ആത്മഹത്യ പ്രേരണ) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

