തൃശൂർ: സംസ്ഥാനത്ത് വീണ്ടും പനി മരണം. തൃശൂർ സ്വദേശിയായ ധനിഷ്ക്കാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയാണ് മരണം. ചാഴൂർ എസ്എൻഎംഎച്ച്എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ധനുഷ്ക്ക്.
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ കൃത്യമായ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മാരകവും വ്യാപനശേഷി കൂടിയതുമായ പനികൾ ആശങ്ക ഉയർത്തുന്നുണ്ട്. മലപ്പുറത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്ത എച്ച്1എൻ1 ബാധിച്ചുള്ള മരണവും ആശങ്ക ഉയർത്തുന്നുണ്ട്.
സംസ്ഥാനത്ത് വീണ്ടും പനി മരണം; തൃശൂരിൽ എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു
ചാഴൂർ എസ്എൻഎംഎച്ച്എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ധനുഷ്ക്ക്
സംസ്ഥാനത്ത് വീണ്ടും പനി മരണം; തൃശൂരിൽ എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു
