കെ. സുധാകരന് ഇടക്കാല മുൻകൂർ ജാമ്യമനുവദിച്ച് ഹൈക്കോടതി; വെള്ളിയാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാവാനും നിർദേശം
ഉന്നത ഉദ്യോഗസ്ഥരുടെ ചിത്രം സുധാകരൻ കോടതിക്ക് കൈമാറി
കെ. സുധാകരന് ഇടക്കാല മുൻകൂർ ജാമ്യമനുവദിച്ച് ഹൈക്കോടതി; വെള്ളിയാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാവാനും നിർദേശം

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന് ഇടക്കാല മുൻകൂർ ജാമ്യമനുവദിച്ച് ഹൈക്കോടതി. രണ്ടായ്ച്ചത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ സംഘം നോട്ടീസ് നൽകിയ 23 തന്നെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവണമെന്നും കോടതി നിർദേശിച്ചു. അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ ബോണ്ടിലും അതേ തുകയ്ക്ക് രണ്ടു പേരുടെ ഉറപ്പിലും ജാമ്യം അനുവദിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
അതേസമയം, ഉന്നത ഉദ്യോഗസ്ഥർ മോൻസനൊപ്പമുള്ള ചിത്രം സുധാകരൻ കോടതിക്ക് കൈമാറി. ഡിജിപി അനിൽ കാന്ത്, മുൻ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം എന്നിവർ മോൻസന്‍റെ വീട്ടിലെ സ്ഥിരം സന്ദർശകരാണെന്നും സുധാകരൻ കോടതിയിൽ വാദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →