തൃശൂർ: പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച ചോദ്യം ചെയ്യും. വിയ്യൂർ അതിസുരക്ഷാ ജയിലിലെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുക. കേസിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെയും ഐജി ഗുഗുലോത്ത് ലക്ഷ്മണയെയും മുൻ ഐജി എസ്. സുരേന്ദ്രനെയും പ്രതി ചേർത്ത സാഹചര്യത്തിലാണു ചോദ്യം ചെയ്യൽ.
പുരാവസ്തു ഇടപാടുമായി കെ. സുധാകരന് ഒരു പങ്കുമില്ലെന്നാണു മോൻസൺ കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. എന്നാൽ കെ. സുധാകരനെതിരേ ഉറച്ചു നിൽക്കുകയാണു പരാതിക്കാർ. സുധാകരന്റെ വിശ്വസ്തൻ എബിൻ, മോൻസണിൽ നിന്നും മാസപ്പടി വാങ്ങിയിരുന്നു. ഇതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിനു കൈമാറി. കെ. സുധാകരൻ അനൂപിന്റെ കയ്യിൽ നിന്നു പണം വാങ്ങുമ്പോഴും എബിൻ അവിടെയുണ്ടായിരുന്നു.
മോൻസന്റെ ജീവനക്കാരുടെ അക്കൗണ്ടിൽ നിന്നും പണം കൈപ്പറ്റിയിട്ടുണ്ട്. രഹസ്യമൊഴി നൽകിയ കേസിലെ മൂന്ന് സാക്ഷികളെ സ്വാധീനിക്കാൻ എബിൻ ശ്രമിച്ചതിന്റെ തെളിവുകളുമുണ്ട്. ഇതു സുധാകരനു വേണ്ടിയാണെന്ന് ആരോപിച്ച ഷമീർ, മോൻസന്റെ വീട്ടിൽ എത്തിയ സമയത്ത് പരാതിക്കാരായ ‘ഞങ്ങൾ’ മാറിയിരിക്കുകയായിരുന്നുവെന്നാണു സുധാകരൻ പറഞ്ഞത്. ഇതു ഖണ്ഡിക്കുന്ന തെളിവുകളുണ്ടെന്നും പറഞ്ഞു

