ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു
‘വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറി, ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തെറിയുകയാണ്’
ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു
തിരുവനന്തപുരം: ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. നിഖിൽ തോമസിന്‍റെ അടക്കം വിഷയം ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർക്കുകയാണെന്നും ആരോപിച്ചാണ് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറിയെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തെറിയുകയാണെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഇപ്പോൾ ഉയർന്നു വന്ന വിഷയങ്ങളിൽ സർക്കാർ മൗനം വെടിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
