ഭുവനേശ്വർ: ഉഷ്ണ തരംഗം ശക്തമായതിനെത്തുടർന്ന് ഒഡീശയിൽ ഒരാൾ കൊല്ലപ്പെട്ടു. ബാലസോർ ജില്ലയിലെ മധ്യവയസ്കനാണ് മരിച്ചത്. മരിച്ചയാളുടെ കുടുംബത്തിന് സർക്കാർ 50,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ഇതിനിടെ മരണകാരണം ഉഷ്ണതരംഗം എന്നവകാശപ്പെട്ട് 20 കേസുകൾ റിപ്പോർട്ട് ചെയ്തുവെങ്കിലും ഒരു മരണം മാത്രമാണ് ഉഷ്ണതരംഗം മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് പ്രത്യേക ദുരിതാശ്വാസ കമ്മിഷണർ പറയുന്നു. മറ്റു മരണങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. അടുത്ത മൂന്നു ദിവസങ്ങളോളം സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഭുവനേശ്വറിൽ ഇന്നലെ 33.2 ഡിഗ്രീ സെൽഷ്യസ് ആണ് ഊഷ്മാവ് രേഖപ്പെടുത്തിയത്.