വിദേശത്ത് പണമിടപാടുമായി ബന്ധപെട്ട് കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ 2 പ്രതികൾ കൂടി അറസ്റ്റിൽ

കോഴിക്കോട്: വിദേശത്ത് പണമിടപാടുമായി ബന്ധപെട്ട് താമരശ്ശേരി അവേലം സ്വദേശി മുഹമ്മദ്‌ അഷ്‌റഫിനെ തട്ടി കൊണ്ട് പോയ കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിലായി. മലപ്പുറം രണ്ടത്താണി സ്വദേശികളായ കുന്നക്കാട്ട് മുഹമ്മദ് കുട്ടി എന്ന ഫവാസ്, തിരുനിലത്ത് സാബിത് എന്നിവരാണ് അറസ്റ്റിലായത്.2022 ഒക്ടോബർ 22-ാം തിയ്യതി രാത്രി മുക്കത്തുള്ള സൂപ്പർമാർക്കറ്റ് അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി 9.45 ന് താമരശ്ശേരി -മുക്കം റോഡിൽ വെഴുപ്പൂർ എന്ന സ്ഥലത്തെത്തിയപ്പോൾ ടാറ്റാ സുമോ കാറിലും സ്വിഫ്റ്റ് കാറിലും എത്തിയ സംഘം സ്കൂട്ടറിന് ബ്ലോക്കിട്ട് അഷ്‌റഫിനെ ബലം പ്രയോഗിച്ച് സുമോ കാറിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു.

.സംഭവം കണ്ട ബൈക്ക് യാത്രക്കാർ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയത്.മുക്കം സ്വദേശിയും കൊടിയത്തൂർ മലപ്പുറം ജില്ലകളിലെ സ്വർണ്ണക്കടത്ത് സംഘവും തമ്മിലുള്ള പണമിടപാടിൽ മലപ്പുറം കാവനൂർ സ്വദേശി തെക്കേ തൊടി അബ്ദുൽ സലാമിന്റെയും അലി ഉബൈറാന്റെയും കേരളത്തിലേക്ക് കടത്താനുള്ള സ്വർണ്ണം മുക്കം സ്വദേശി ഗൾഫിൽ തടഞ്ഞു വെച്ചത് വിട്ടു കിട്ടാൻ വേണ്ടിയാണു മുക്കം സ്വദേശിയുടെ സഹോദരി ഭർത്താവിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് കണ്ടെത്തിയത്.

തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ചേന്ദമംഗലൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സുമോ കാറും,മലപ്പുറം മോങ്ങം സ്വദേശിയുടെ സ്വിഫ്റ്റ് കാറും നിരവധി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിനു പിറ്റേന്ന് തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു.
താമരശ്ശേരി ഇൻസ്പെക്ടർ എൻ.കെ. സത്യനാഥൻറെ നേതൃത്വത്തിൽ രണ്ടു പേരേയും രണ്ടത്താണിയിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എഎസ്ഐ ശ്രീജിത്ത് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജയരാജൻ, ജിൻസിൽ, ലേഖ, സി.പി.ഒ: നാൻസിത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →