നിസാമുദ്ദീൻ നാസര്‍ സംവിധാനം ചെയ്ത്ഉപ്പും മുളകും എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ്’റാണി’.
ചിത്രം ജൂലായ് മാസത്തില്‍ തീയേറ്ററിലേക്ക് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
എസ് എം ടി പ്രൊഡക്ഷൻസ്, റഷാജ് എൻ്റര്‍ടെയിൻമെൻ്റ്സ് എന്നീ ബാനറുകളില്‍ ഒരുങ്ങുന്നസിനിമക്ക് യു/എ സെൻസര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചു. ഫാമിലി എന്റര്‍ടെയ്നര്‍ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ കഥ മണി എസ് ദിവാകര്‍, നിസാമുദ്ദീൻ നാസര്‍ എന്നിവരുടേതാണ്.
ജയൻ ചേര്‍ത്തല, കുളപ്പുള്ളി ലീല, മഖ്ബൂല്‍ സല്‍മാൻ, കണ്ണൻ പട്ടാമ്ബി, അൻസാല്‍ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടൻ കോഴിക്കോട്, ആരോമല്‍ ബി.എസ്, രഞ്ജൻ ദേവ്, ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്നു. മണിസ് ദിവാകര്‍, ബിനു ക്രിസ്റ്റഫര്‍, അബ്ദുള്‍ റഷീദ്, സയീദ് അലി, പ്രദീപ് പുത്തേടത്ത്, സജിഷ് ഫ്രാൻസിസ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.
അരവിന്ദ് ഉണ്ണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റര്‍ വി.ഉണ്ണികൃഷ്ണൻ ആണ്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍: പ്രമോദ് ദേവനന്ദ, സംഗീതം: രാഹുല്‍രാജ് തോട്ടത്തില്‍, ബി.ജി.എം: ധനുഷ് ഹരികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മുനീര്‍ പൊന്നല്പ്, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: സജിഷ് ഫ്രാൻസിസ്, ശ്രീദേവ് പുത്തേടത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: ജോസ്വിൻ ജോണ്‍സൻ, ആര്യൻ ഉണ്ണി, ഇബ്നു, വിനീത, ദിയകൃഷ്ണ, ഫിനാൻസ് മാനേജര്‍: നൗസല്‍ നൗസ .
ആര്‍ട്ട്: ഷിനോയ് കട്ടപ്പന, മേക്കപ്പ്: ഹെന്ന & ദീപിക, കോസ്റ്റ്യൂം: ദിയകൃഷ്ണ, സെക്കൻ്റ് യൂണിറ്റ് ക്യാമറ: മുഹമ്മദ് റാഫി, ലൊക്കേഷൻ മാനേജര്‍: ജെയ്സണ്‍ കട്ടപ്പന, സ്റ്റുഡിയോ: മാജിക് മാങ്കോ ഫിലിം സ്റ്റുഡിയോ, ഡി&എസ് മീഡിയ വര്‍ക്ക്സ്റ്റേഷൻ കൊച്ചി, വി.എഫ്.എക്സ്: ബെര്‍ലിൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശങ്കര്‍, കളറിസ്റ്റ്: ഓപ്പോയ്, പി.ആര്‍.ഒ: ഹരീഷ് എ.വി, മാര്‍ക്കറ്റിംങ് & പ്രമോഷൻസ്: ബി.സി ക്രിയേറ്റീവ്സ്, സ്റ്റില്‍സ്: അംബരീഷ്. ആര്‍, ഡിസൈൻ: അതുല്‍ കോള്‍ഡ് ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

