മേയർ പദവി പോലുള്ളവ നൽകാൻ പറ്റിയ പരിതസ്ഥിതി കേരളത്തിലെ പാർട്ടിയിലില്ലെന്ന് പറഞ്ഞ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന് മറുപടി നൽകി സംവിധായകൻ രാമസിംഹൻ അബൂബക്കർ. സുരേന്ദ്രൻ പറഞ്ഞു മേയർ ആക്കാൻ വഴിയില്ലല്ലോ എന്ന്, പക്ഷേ മേയറെ സൃഷ്ടിക്കാൻ പ്രവർത്തിക്കണം. അതിന് ആത്മാർത്ഥത വേണം. രാമസിംഹന് മേയർ പദവിയെക്കാൾ വലിയ പദവി ജനങ്ങൾ തന്നിട്ടുണ്ട്, അത് മതിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു
മേയറെ സൃഷ്ടിക്കണമെങ്കിൽ പ്രവർത്തിക്കണം, അതിന് ആത്മാർത്ഥത വേണം : സംവിധായകൻ രാമസിംഹൻ അബൂബക്കർ.
