13 വയസുകാരിയെ ബലാത്സംഗം ചെയ്ത അഞ്ചുതെങ്ങ് സ്വദേശി പിടിയിൽ

തിരുവനന്തപുരം : 13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അഞ്ചുതെങ്ങ് സ്വദേശി പിടിയിൽ. പ്രതി സിജോയെ പോലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്ക് മുൻപാണ് പതിമൂന്ന് വയസുകാരി പീഡനത്തിന് ഇരയായത്. പെൺകുട്ടിയെ അഞ്ചുതെങ്ങിലെ അയ്യപ്പൻതൊട്ടടുത്തു നിന്നും കയിക്കര ആണ്ടിതിട്ടയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു പീഡനം.

കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ അഞ്ചുതെങ്ങ് പൊലീസിന് പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്ടിതിട്ടയിൽ വെച്ച് കുട്ടിയെ കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →