റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാരിറ്റി പ്രവർത്തനത്തിന്റെ മറവിൽ തട്ടിപ്പും മോഷണവും; മലപ്പുറത്ത് രണ്ടുപേർ അറസ്റ്റിൽ

June 13, 2023 - 12:52 pm

മലപ്പുറം : ചാരിറ്റി പ്രവർത്തനത്തിന്റെ മറവിൽ പണപ്പിരിവും മോഷണവും നടത്തിയ കേസിൽ രണ്ട് പേരെ മലപ്പുറം മങ്കട പൊലീസ്പി അറസ്റ്റ് ചെയ്തു. ഏലംകുളം സ്വദേശി സുനിൽകുമാർ, പട്ടാമ്പി സ്വദേശി സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. 2023 ജൂൺ 6 ന് ആണ് കേസിനാസ്പദമായ സംഭവം. രാമപുരത്തെ ഒരു ഡെന്റൽ ക്ലിനിക്കിൽ പ്രതികൾ ചാരിറ്റിയുമായി ബന്ധപ്പെട്ട പണപ്പിരിവിനായി എത്തി. ശേഷം ഇവിടുത്തെ ജീവനക്കാരുടെ സ്വർണവും, പണവും മൊബൈൽ ഫോണും കവർന്നു എന്ന കേസിലാണ് അറസ്റ്റ്.

മങ്കട സ്‌കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ സഹായം ആവശ്യപ്പെട്ടാണ് സുനിൽകുമാറും സുരേഷും വിവിധ ആശുപത്രികളിലും സ്ഥാപനങ്ങളിലും എത്താറുള്ളത്. പിരിവ് നടത്തുകയും ജീവനക്കാരുടെ പണവും മൊബൈൽ ഫോണും ഉൾപ്പടെ കവരുന്നതാണ് പ്രതികളുടെ രീതി എന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ അയൽ ജില്ലകളിലും സമാനമായ കേസുകൾ ഉണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *