കാഞ്ഞിരപ്പളളി : അമൽ ജ്യോതി കോളജിൽ നടന്ന മാർച്ചിനിടെ വിദ്യാർത്ഥികൾക്കെതിരായ അധിക്ഷേപ പോസ്റ്റുകൾക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് രേഷ്മ മറിയം ജോയ്. സൈബർ ഇടങ്ങളിൽ അമൽജ്യോതി സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പോസ്റ്റുകൾ നിറഞ്ഞിരുന്നു. ന്യായമായ ഒരു വിദ്യാർത്ഥി സമരത്തെ വർഗീയത ഇറക്കി നേരിടാനുള്ള ശ്രമമാണ് അമൽ ജ്യോതിയിൽ കാണുന്നത്.ഇതിലാണ് രേഷ്മയുടെ പ്രതികരണം. വിദ്യാർത്ഥി സമരത്തെ വർഗീയത ഇറക്കി നേരിടാനുള്ള ശ്രമമാണ് അമൽ ജ്യോതിയിൽ കാണുന്നതെന്നും ശ്രദ്ധയുടെ മരണത്തിന് കാരണക്കാരായവരെ വെള്ളപൂശാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഡിവൈഎഫ്‌ഐ നേതാവ് രേഷ്മ മറിയം ജോയ് കുറ്റപ്പെടുത്തി.
സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ വാണ്ടഡ് പോസ്റ്റർ വരെ മത തീവ്രവാദികൾ ഇറക്കിയത് കണ്ടു.ക്രിസംഘികളെ മുളയിലേ നുള്ളുക എന്ന ഘട്ടം അവസാനിച്ചു. അവർ വർഗീയതയുടെ അമൂർത്ത രൂപം സ്വീകരിച്ച് വളർന്നു കഴിഞ്ഞു’. രേഷ്മ ഫേസ്ബുക്കിൽ കുറിച്ചു. സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ വാണ്ടഡ് പോസ്റ്റർ വരെ മത തീവ്രവാദികൾ ഇറക്കിയ സംഭവമാണ് അമൽ ജ്യോതിയിലേത്. ശ്രദ്ധയുടെ മരണത്തിന് കാരണക്കാരായവരെ വെള്ളപൂശാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും. അത്തരത്തിലാണ് ചിലരുടെ പ്രതികരണമെന്നും രേഷ്മ മറിയം ജോയ് വിമർശിച്ചു.
‘അമൽ ജ്യോതി കോളജിലെ വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട വസ്തുത എന്തെന്നാൽ ഈ വിഷയത്തിലെ ചിലരുടെ പ്രതികരണം: എന്തിനാണ് അറിഞ്ഞുകൊണ്ട് ഇങ്ങനുള്ള കോളേജിൽ മക്കളെ വിട്ടത് ? ഇത്തരം കോളേജിൽ വിട്ടെങ്കിൽ മാത്രമേ മക്കൾ വഴി തെറ്റാതെ വളരു, അഴിഞ്ഞാടി നടക്കാൻ ഇത് സർക്കാർ കോളേജ് അല്ല! എന്ന് തുടങ്ങി അച്ഛനും അമ്മയും ഏറെ പ്രതീക്ഷയോടെ വളർത്തിയ ഒരു കുഞ്ഞിന്റെ ജീവൻ പോവാൻ കാരണക്കാരായവന്മാരെ വെള്ള പൂശാൻ ഇറങ്ങുന്നവർ സുലഭമായുള്ളിടത്തോളം കാലം ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും ;അങ്ങനെ ഉണ്ടാവാതിരിക്കട്ടെ.
അമൽജ്യോതി കോളജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ക്രിസ്ത്യൻ സംഘടനകളും മാർച്ച് നടത്തിയിരുന്നു. വൈദികരും കന്യാസ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ മാർച്ചിൽ പങ്കെടുത്തിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നടന്ന പ്രകടനത്തിൽ സർക്കാരിനും ഇടതു യുവജന സംഘടനകൾക്കും രൂക്ഷ വിമർശനമാണ് ഉയർന്നത്

