കാര്‍ത്തിയും അരവിന്ദ് സ്വാമിയും ഒരുമിക്കുന്നു

96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രേംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തിയും അരവിന്ദ് സ്വാമിയും പ്രധാന വേഷത്തില്‍ എത്തുന്നു.

2 ഡി എന്റര്‍ടെയ്ൻമെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സത്യൻ സൂര്യൻ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അതേസമയം ജപ്പാൻ ആണ് റിലീസിന് ഒരുങ്ങുന്ന കാര്‍ത്തി ചിത്രം. രാജ് മുരുകൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു ഇമ്മാനുവല്‍ ആണ് നായിക. ദീപാവലി റിലീസ് ആണ് ചിത്രം .

നളൻ കുമാരസ്വാമിയുടെ സുദുകാവം എന്ന ചിത്രം പൂര്‍ത്തിയാക്കിയശേഷം ഈ വര്‍ഷം അവസാനത്തോടെ പ്രേംകുമാറിന്റെ ചിത്രത്തില്‍ അഭിനയിക്കാനാണ് കാര്‍ത്തിയുടെ തീരുമാനം. പൊന്നിയിൻ സെല്‍വൻ ആണ് കാര്‍ത്തിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ചിത്രത്തില്‍ മികച്ച പ്രകടനം ആണ് കാര്‍ത്തി കാഴ്ചവച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →