സംവിധായകൻ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രമാണ് ബോയപതിരാപോ. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ മൈസൂരുവില്‍ ചിത്രീകരണം ആരംഭിച്ചു. ഒരു ഗാനമൊഴികെ ബാക്കി എല്ലാ ചിത്രീകരണവും ഈ ഷെഡ്യൂളോടെ അവസാനിക്കും. ശ്രീനിവാസ സില്‍വര്‍ സ്‌ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരി നിര്‍മ്മിക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം കൂടിയാണ്. ചിത്രത്തില്‍ ശ്രീലീല പ്രധാന വേഷത്തിലെത്തുന്നു.
സീ സ്റ്റുഡിയോസ് സൗത്തും പവൻ കുമാറും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ മോഷൻ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സംഗീതം തമൻ, എഡിറ്റിംഗ് തമ്മു രാജു, ക്യാമറ സന്തോഷ് ദെതകെ, പി. ആര്‍. ഒ ശബരി. ഒക്ടോബര്‍ 20ന് ദസറ നാളില്‍ തിയേറ്ററുകളിലെത്തും.

