റഷ്യയില്‍ കുടുങ്ങിയ യാത്രക്കാരെ യു.എസിലെത്തിക്കാന്‍ വിമാനമയച്ച് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: റഷ്യയിലെ മഗദാനില്‍ കുടുങ്ങിയ യാത്രക്കാരെ യു.എസിലെത്തിക്കാന്‍ പകരം വിമാനമയച്ച് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ എഐ 173ഡി വിമാനത്തിലായിരിക്കും 232 പേരെ യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെത്തിക്കുക.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് സഹായം നല്‍കുന്നതിന് വേണ്ടി സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ ഗ്രൗണ്ട് സ്റ്റാഫിന്റെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കണക്ഷന്‍ ഫ്ലൈറ്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ആവശ്യമാണെങ്കില്‍ അതും നല്‍കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. കഴിഞ്ഞ ദിവസം എന്‍ജിന്‍ തകരാര്‍ മൂലമാണ് ഡല്‍ഹിയില്‍ നിന്നും യു.എസിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം റഷ്യയിലെ മഗദാന്‍ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →